NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Wednesday, September 19, 2018

Thakur Ka Kuan-Animation short film

ജാതിയുടെ പേരിലുള്ള അസമത്വങ്ങള്‍ സമൂഹത്തിന് ശാപമാണ്. ജാതിവ്യവസ്ഥ അതിന്റെ ഭീകരാവസ്ഥയിലായിരുന്ന കാലത്ത് താണജാതിയില്‍പ്പെട്ട ആളുകള്‍ക്ക് ധാരാളം യാതനകള്‍  സഹിക്കേണ്ട~തായി വന്നിരുന്നു.  ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഹിന്ദിയിലെ മഹാനായ കഥാകാരന്‍ പ്രേംചന്ദിന്റെ, ' ഠാക്കൂര്‍ കാ കുവാം'. ഇതിനെക്കുറിച്ചുള്ള ഒരു ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം കാണാം.


Tuesday, September 4, 2018

മഹാദേവിവര്‍മ എഴുതിയ 'മുര്‍ഝായാ ഫൂല്‍' എന്ന കവിതയുടെ ചില വരികളും ആശയവും വായിക്കാം

.  സുഭദ്രാകുമാരി ചൗഹാന്റെ

എന്ന കവിത പഠിച്ചല്ലോ. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന മറ്റൊരു കവിതയാണ് മഹാദേവിവര്‍മ എഴുതിയ

ഇതിലെ ആദ്യത്തെയും അവസാനത്തെയും ചില വരികളും ആശയവും.

വാടിയ പൂവിനെ അഭിസംബോധന ചെയ്തുകൊ~് കവിയിത്രി പറയുകയാണ് - ശൈശവത്തില്‍ നീ പൂമൊട്ടായി
രുന്നു.അപ്പോള്‍ നീ ചിരിച്ചുകൊ~് കാറ്റിലാടി നിന്നിരുന്നു. പതിയെ വിടര്‍ന്ന് മനോഹരമായ പുഷ്പമായി മാറിയ
പ്പോള്‍ ധാരാളം വ~ുകള്‍ തേന്‍ നുകരാനായി നിനക്കുചുറ്റും വട്ടമിട്ടു പറന്നിരുന്നു. ഇവിടെ പൂവിന്റെ ജീവിതത്തിലെ ഐശ്വര്യപൂര്‍ണമായ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കവിതയുടെ അവസാനഭാഗത്ത് വാടിവീഴുന്ന 
പൂവിനെ സാന്ത്വനിപ്പിച്ചുകൊ~് കവിയിത്രി പറയുകയാണ് - സ്വന്തം തേനും സൗരഭ്യവുമെല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനുവേ~ി നീ ദാനം ചെയ്തിരുന്നു. അങ്ങനെയുള്ള നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ലോകം ദുഃഖിക്കുന്നില്ല എങ്കില്‍ നിസ്സാരനായ മനുഷ്യന്റെ അവസ്ഥയില്‍ ആര് കണ്ണീരൊഴുക്കും? ഈ ലോകത്തില്‍ നിന്റെ മാത്രമല്ല, എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. സ്വാര്‍ത്ഥതാപൂര്‍ണമാണ് ഈ ലോകം. കവയിത്രി ഇവിടെ പൂവിന്റെ അവസ്ഥയിലൂടെ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് സൂചിപ്പിക്കുന്നത്.



Monday, September 3, 2018

ഉത്തരാഖണ്ഡിലെ പ്രളയം (Uttarakhand deluge)

2013-ല്‍ ഉത്തരാഖണ്ഡിലും സമീപപ്രദേശങ്ങളിലുമുണ്ടായ പ്രളയത്തെക്കുറിച്ചുള്ള  വാര്‍ത്തയാണ് ക്ലാസ് 6 ലെ-  'ഇന്‍സാനിയത് കാ മിസാല്‍' എന്ന പാഠഭാഗം. ഇതിനെക്കുറിച്ചുള്ള വീഡിയോ കാണാം.

\