. സുഭദ്രാകുമാരി ചൗഹാന്റെ
ഇതിലെ ആദ്യത്തെയും അവസാനത്തെയും ചില വരികളും ആശയവും.
വാടിയ പൂവിനെ അഭിസംബോധന ചെയ്തുകൊ~് കവിയിത്രി പറയുകയാണ് - ശൈശവത്തില്‍ നീ പൂമൊട്ടായി
രുന്നു.അപ്പോള്‍ നീ ചിരിച്ചുകൊ~് കാറ്റിലാടി നിന്നിരുന്നു. പതിയെ വിടര്‍ന്ന് മനോഹരമായ പുഷ്പമായി മാറിയ
പ്പോള്‍ ധാരാളം വ~ുകള്‍ തേന്‍ നുകരാനായി നിനക്കുചുറ്റും വട്ടമിട്ടു പറന്നിരുന്നു. ഇവിടെ പൂവിന്റെ ജീവിതത്തിലെ ഐശ്വര്യപൂര്‍ണമായ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കവിതയുടെ അവസാനഭാഗത്ത് വാടിവീഴുന്ന
പൂവിനെ സാന്ത്വനിപ്പിച്ചുകൊ~് കവിയിത്രി പറയുകയാണ് - സ്വന്തം തേനും സൗരഭ്യവുമെല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനുവേ~ി നീ ദാനം ചെയ്തിരുന്നു. അങ്ങനെയുള്ള നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ലോകം ദുഃഖിക്കുന്നില്ല എങ്കില്‍ നിസ്സാരനായ മനുഷ്യന്റെ അവസ്ഥയില്‍ ആര് കണ്ണീരൊഴുക്കും? ഈ ലോകത്തില്‍ നിന്റെ മാത്രമല്ല, എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. സ്വാര്‍ത്ഥതാപൂര്‍ണമാണ് ഈ ലോകം. കവയിത്രി ഇവിടെ പൂവിന്റെ അവസ്ഥയിലൂടെ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് സൂചിപ്പിക്കുന്നത്.
No comments:
Post a Comment