NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Friday, October 5, 2018

സത്യവും അഹിംസയും - ഗാന്ധിജിയുടെ വീക്ഷണത്തില്‍ (Truth and Non - Violence - in Gandhiji’s view)

ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. പാഠഭാഗമായ 'ബാപ്പു കാ സപ്നാ' ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുലേഖനമാണ്. ഗാന്ധിജിയുടെ ജീവിതം സത്യം, അഹിംസ, ലാളിത്യം തുടങ്ങിയവയെ അടിസ്ഥാമാക്കിയുള്ളതായിരുന്നു. ഇതെക്കുറിച്ച് ചില വിവരങ്ങള്‍ വായിക്കാം.


സത്യവും അഹിംസയും - ഗാന്ധിജിയുടെ വീക്ഷണത്തില്‍

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. സത്യം, അഹിംസ, ലാളിത്യം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. അഹിംസയിലൂന്നിയ സത്യഗ്രഹമെന്ന അദ്ദേഹത്തിന്റെ സമരമാര്‍ഗം ലോകശ്രദ്ധ നേടിയതാണ്. ഈ ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ഥം ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍- 2 അഹിംസാദിനമായി ആചരിച്ചുവരുന്നു.
ഗാന്ധിജിയുടെ അഭിപ്രായത്തില്‍ സത്യമെന്നാല്‍ ദൈവമാണ്. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നും ഇതിന് സത്യത്തിലൂന്നിയ ജീവിതം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ജീവിതത്തില്‍ സത്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹം തന്റെ ആത്മകഥയ്ക്ക് 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' എന്ന പേര് നല്‍കിയത്. ഗാന്ധിയന്‍ വീക്ഷണത്തില്‍ അഹിംസയെന്നത് ഹിംസ ചെയ്യാതിരിക്കുക എന്നത് മാത്രമല്ല, സ്വന്തം ശത്രുവിനോടുപോലും ക്ഷമിക്കുകയെന്നതാണ്. തന്റെ ജീവിതകാലമത്രയും അദ്ദേഹം ഈ മൂല്യങ്ങളില്‍  അടിയുറച്ച് വിശ്വസിച്ചിരുന്നു.

Tuesday, October 2, 2018

''ദോ ഭായി'' എന്ന കഥയുടെ അനിമേഷന്‍ ഫിലിം

നിസ്വാര്‍ഥസ്‌നേഹത്തിന്റെ പ്രതീകങ്ങളായ രണ്ട~് സഹോദരന്മാരുടെ കഥയാണ് 'ദോ ഭായി'. കഥയിലെ രണ്ട~് സഹോദരന്മാരും സാഹോദര്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ഇക്കാലത്ത് ഇതുപോലുള്ള നിസ്വാര്‍ഥ സ്‌നേഹം വിരളമായേ കാണാന്‍ കഴിയൂ. ' ദോ ഭായി'  നാടോടിക്കഥയുടെ അനിമേഷന്‍ ഫിലിം കാണാം.

Animation film of the story


Wednesday, September 19, 2018

Thakur Ka Kuan-Animation short film

ജാതിയുടെ പേരിലുള്ള അസമത്വങ്ങള്‍ സമൂഹത്തിന് ശാപമാണ്. ജാതിവ്യവസ്ഥ അതിന്റെ ഭീകരാവസ്ഥയിലായിരുന്ന കാലത്ത് താണജാതിയില്‍പ്പെട്ട ആളുകള്‍ക്ക് ധാരാളം യാതനകള്‍  സഹിക്കേണ്ട~തായി വന്നിരുന്നു.  ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഹിന്ദിയിലെ മഹാനായ കഥാകാരന്‍ പ്രേംചന്ദിന്റെ, ' ഠാക്കൂര്‍ കാ കുവാം'. ഇതിനെക്കുറിച്ചുള്ള ഒരു ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം കാണാം.


Tuesday, September 4, 2018

മഹാദേവിവര്‍മ എഴുതിയ 'മുര്‍ഝായാ ഫൂല്‍' എന്ന കവിതയുടെ ചില വരികളും ആശയവും വായിക്കാം

.  സുഭദ്രാകുമാരി ചൗഹാന്റെ

എന്ന കവിത പഠിച്ചല്ലോ. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന മറ്റൊരു കവിതയാണ് മഹാദേവിവര്‍മ എഴുതിയ

ഇതിലെ ആദ്യത്തെയും അവസാനത്തെയും ചില വരികളും ആശയവും.

വാടിയ പൂവിനെ അഭിസംബോധന ചെയ്തുകൊ~് കവിയിത്രി പറയുകയാണ് - ശൈശവത്തില്‍ നീ പൂമൊട്ടായി
രുന്നു.അപ്പോള്‍ നീ ചിരിച്ചുകൊ~് കാറ്റിലാടി നിന്നിരുന്നു. പതിയെ വിടര്‍ന്ന് മനോഹരമായ പുഷ്പമായി മാറിയ
പ്പോള്‍ ധാരാളം വ~ുകള്‍ തേന്‍ നുകരാനായി നിനക്കുചുറ്റും വട്ടമിട്ടു പറന്നിരുന്നു. ഇവിടെ പൂവിന്റെ ജീവിതത്തിലെ ഐശ്വര്യപൂര്‍ണമായ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കവിതയുടെ അവസാനഭാഗത്ത് വാടിവീഴുന്ന 
പൂവിനെ സാന്ത്വനിപ്പിച്ചുകൊ~് കവിയിത്രി പറയുകയാണ് - സ്വന്തം തേനും സൗരഭ്യവുമെല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനുവേ~ി നീ ദാനം ചെയ്തിരുന്നു. അങ്ങനെയുള്ള നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ലോകം ദുഃഖിക്കുന്നില്ല എങ്കില്‍ നിസ്സാരനായ മനുഷ്യന്റെ അവസ്ഥയില്‍ ആര് കണ്ണീരൊഴുക്കും? ഈ ലോകത്തില്‍ നിന്റെ മാത്രമല്ല, എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. സ്വാര്‍ത്ഥതാപൂര്‍ണമാണ് ഈ ലോകം. കവയിത്രി ഇവിടെ പൂവിന്റെ അവസ്ഥയിലൂടെ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് സൂചിപ്പിക്കുന്നത്.



Monday, September 3, 2018

ഉത്തരാഖണ്ഡിലെ പ്രളയം (Uttarakhand deluge)

2013-ല്‍ ഉത്തരാഖണ്ഡിലും സമീപപ്രദേശങ്ങളിലുമുണ്ടായ പ്രളയത്തെക്കുറിച്ചുള്ള  വാര്‍ത്തയാണ് ക്ലാസ് 6 ലെ-  'ഇന്‍സാനിയത് കാ മിസാല്‍' എന്ന പാഠഭാഗം. ഇതിനെക്കുറിച്ചുള്ള വീഡിയോ കാണാം.

\


Friday, August 31, 2018

എബ്രഹാം ലിങ്കണ്‍ (ABRAHAM LINCOLN)

ABRAHAM LINCOLN’S FAMOUS LETTER TO HIS SON’S TEACHER


“My son starts school today. It is all going to be strange and new to him for a while and I wish you would treat him gently. It is an adventure that might take him across continents. All adventures that probably include wars, tragedy, and sorrow. To live this life will require faith, love, and courage.

So dear Teacher, will you please take him by his hand and teach him things he will have to know, teaching him – but gently, if you can.
Teach him that for every enemy, there is a friend. He will have to know that all men are not just, that all men are not true.
But teach him also that for every scoundrel there is a hero, that for every crooked politician, there is a dedicated leader.
Teach him if you can that 10 cents earned is of far more value than a dollar found.
In school, teacher, it is far more honorable to fail than to cheat.
Teach him to learn how to gracefully lose, and enjoy winning when he does win.
Teach him to be gentle with people, tough with tough people.
Steer him away from envy if you can and teach him the secret of quiet laughter.
Teach him if you can – how to laugh when he is sad, teach him there is no shame in tears.

Teach him there can be glory in failure and despair in success. Teach him to scoff at cynics.

Teach him if you can the wonders of books, but also give time to ponder the extreme mystery of birds in the sky, bees in the sun and flowers on a green hill. Teach him to have faith in his own ideas, even if every one tell him they are wrong.

Try to give my son the strength not to follow the crowd when everyone else is doing it.

Teach him to listen to every one, but teach him also to filter all that he hears on a screen of truth and take only the good that comes through.
Teach him to sell his talents and brains to the highest bidder but never to put a price tag on his heart and soul. Let him have the courage to be impatient, let him have the patient to be brave.
Teach him to have sublime faith in himself, because then he will always have sublime faith in mankind, in God.
This is the order, teacher but see what best you can do. He is such a nice little boy and he is my son.” ~ Abraham Lincoln’s Famous Letter to His Son’s Teacher.

Thursday, August 30, 2018

സെപ്റ്റംബര്‍ 14 - ദേശീയ ഹിന്ദിദിനം

1949 സെപ്റ്റംബര്‍ 14-ന് ഹിന്ദിഭാഷ ഭാരതത്തിന്റെ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായാണ്
എല്ലാവര്‍ഷവും സെപ്റ്റംബര്‍ 14-ന് രാജ്യമൊട്ടാകെ ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദിയെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ ഇന്ത്യന്‍ യൂണിയന്റെ ഭരണഭാഷയായി ഉയര്‍ത്തുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതും ഹിന്ദിഭാഷയാണ്. ദേവനാഗരി ലിപിയിലാണ് ഇത് എഴുതപ്പെടുന്നത്.


  • ചില പ്രമുഖര്‍ അറിയപ്പെടുന്നത്

ആധുനിക ഹിന്ദിഭാഷയുടെ പിതാവ് - ഭാരതേന്ദു ഹരിശ്ചന്ദ്ര്
സുകുമാര കവി - സുമിത്രാനന്ദന്‍ പന്ത്
നോവല്‍ ചക്രവര്‍ത്തി - പ്രേംചന്ദ്
രാഷ്ട്രകവി - മൈഥിലിശരണ്‍ ഗുപ്ത്
ആധുനിക മീര - മഹാദേവി വര്‍മ


Thursday, August 2, 2018

Eating machine

Charlie chaplin barber scene Funniest

ചാര്‍ളി ചാപ്ലിന്‍ (Charlie Chaplin)

1. Food Fight - The Great Dictator


2. Eating machine

ചാര്‍ളി ചാപ്ലിന്‍-കാലാതിവര്‍ത്തിയായ കലാകാരന്‍

 

സര്‍ ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ പ്രശസ്തനായ ഇംഗ്ലീഷ് ഹാസ്യനടനും സിനിമാ സംവിധായകനുമായിരുന്നു. 1889 ഏപ്രില്‍ 
16-ന് ലണ്ടനിലെ വാള്‍വര്‍ത്തിലാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സിനിമാലോകത്തെ ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നു അദ്ദേഹം.
പിതാവ് ചാള്‍സ് ചാപ്ലിനും അമ്മ ഹന്നയും കന്‍സര്‍ട്ട് ഗായകരായിരുന്നു. ചാര്‍ളിയുടെ ജനനശേഷം അവര്‍ പിരിഞ്ഞു. ഉപജീവനത്തിനായി അമ്മ കന്‍സള്‍ട്ട് പാടാന്‍ തുടങ്ങിയിരുന്നു. 1894-ല്‍ ഒരു തിയേറ്ററില്‍ പാടുന്നതിനിടയില്‍ അവരുടെ ശബ്ദം മുറിഞ്ഞുപോവുകയും അങ്ങനെ അവര്‍ക്ക് പാടാന്‍ കഴിയാതെവരികയും ചെയ്തു. ഈ അവസരത്തില്‍ അഞ്ച് വയസ്സുകാരനായ ചാര്‍ളിക്ക് അമ്മയുടെ സ്ഥാനത്ത് സ്റ്റേജിലേയ്ക്ക് പോകേണ്ടതായി വന്നു. അതായിരുന്നു ചാര്‍ളിയുടെ ആദ്യത്തെ സ്‌റ്റേജ് ഷോ. ഒരു കുട്ടിയായ കലാകാരനില്‍ തുടങ്ങി എണ്‍പത്തിയെട്ട് വയസ്സുവരെ അദ്ദേഹം സിനിമാരംഗത്ത് കര്‍മനിരതനായിരുന്നു. 1977 ഡിസംബര്‍ 25-ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. ചാര്‍ളി ചാപ്ലിന്റെ ജീവിതചരിത്രത്തിന്റെ ഭാഗമാണ് 'സബ്‌സേ ബഡാ ഷോമാന്‍' എന്ന പാഠം.