1. Food Fight - The Great Dictator
2. Eating machine
ചാര്‍ളി ചാപ്ലിന്‍-കാലാതിവര്‍ത്തിയായ കലാകാരന്‍
സര്‍ ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ പ്രശസ്തനായ ഇംഗ്ലീഷ് ഹാസ്യനടനും സിനിമാ സംവിധായകനുമായിരുന്നു. 1889 ഏപ്രില്‍
16-ന് ലണ്ടനിലെ വാള്‍വര്‍ത്തിലാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സിനിമാലോകത്തെ ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നു അദ്ദേഹം.
പിതാവ് ചാള്‍സ് ചാപ്ലിനും അമ്മ ഹന്നയും കന്‍സര്‍ട്ട് ഗായകരായിരുന്നു. ചാര്‍ളിയുടെ ജനനശേഷം അവര്‍ പിരിഞ്ഞു. ഉപജീവനത്തിനായി അമ്മ കന്‍സള്‍ട്ട് പാടാന്‍ തുടങ്ങിയിരുന്നു. 1894-ല്‍ ഒരു തിയേറ്ററില്‍ പാടുന്നതിനിടയില്‍ അവരുടെ ശബ്ദം മുറിഞ്ഞുപോവുകയും അങ്ങനെ അവര്‍ക്ക് പാടാന്‍ കഴിയാതെവരികയും ചെയ്തു. ഈ അവസരത്തില്‍ അഞ്ച് വയസ്സുകാരനായ ചാര്‍ളിക്ക് അമ്മയുടെ സ്ഥാനത്ത് സ്റ്റേജിലേയ്ക്ക് പോകേണ്ടതായി വന്നു. അതായിരുന്നു ചാര്‍ളിയുടെ ആദ്യത്തെ സ്‌റ്റേജ് ഷോ. ഒരു കുട്ടിയായ കലാകാരനില്‍ തുടങ്ങി എണ്‍പത്തിയെട്ട് വയസ്സുവരെ അദ്ദേഹം സിനിമാരംഗത്ത് കര്‍മനിരതനായിരുന്നു. 1977 ഡിസംബര്‍ 25-ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. ചാര്‍ളി ചാപ്ലിന്റെ ജീവിതചരിത്രത്തിന്റെ ഭാഗമാണ് 'സബ്‌സേ ബഡാ ഷോമാന്‍' എന്ന പാഠം.
No comments:
Post a Comment