NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Thursday, August 30, 2018

സെപ്റ്റംബര്‍ 14 - ദേശീയ ഹിന്ദിദിനം

1949 സെപ്റ്റംബര്‍ 14-ന് ഹിന്ദിഭാഷ ഭാരതത്തിന്റെ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായാണ്
എല്ലാവര്‍ഷവും സെപ്റ്റംബര്‍ 14-ന് രാജ്യമൊട്ടാകെ ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദിയെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ ഇന്ത്യന്‍ യൂണിയന്റെ ഭരണഭാഷയായി ഉയര്‍ത്തുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതും ഹിന്ദിഭാഷയാണ്. ദേവനാഗരി ലിപിയിലാണ് ഇത് എഴുതപ്പെടുന്നത്.


  • ചില പ്രമുഖര്‍ അറിയപ്പെടുന്നത്

ആധുനിക ഹിന്ദിഭാഷയുടെ പിതാവ് - ഭാരതേന്ദു ഹരിശ്ചന്ദ്ര്
സുകുമാര കവി - സുമിത്രാനന്ദന്‍ പന്ത്
നോവല്‍ ചക്രവര്‍ത്തി - പ്രേംചന്ദ്
രാഷ്ട്രകവി - മൈഥിലിശരണ്‍ ഗുപ്ത്
ആധുനിക മീര - മഹാദേവി വര്‍മ


No comments:

Post a Comment