NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Tuesday, August 20, 2019

ജൂണ്‍ 5 പരിസ്ഥിതിദിനം

പരിസ്ഥിതി പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.
അന്തരീക്ഷത്തിലേക്കെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ അളവ് വര്‍ധിച്ചുവരുന്നു. സൂര്യനില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുകയും തല്‍ഫലമായി ഭൂമിയിലെ താപനിലയില്‍ ക്രമാതീതമായ വര്‍ധനവു~ാവുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ആഗോളതാപനം എന്നറിയപ്പെടുന്നത്. ഇത് പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നു. വനങ്ങള്‍ സംരക്ഷിക്കുക, കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക, മലിനീകരണം തടയുക, ഓസോണ്‍ പാളിക്ക് നാശമു~ാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പാദനം പരമാവധി കുറയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. പ്ലാസ്റ്റിക് മലിനീകരണം തടയുക, ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക എന്നിവയാണ് 2018-ലെ പരിസ്ഥിതിദിന സന്ദേശം.

പരിസ്ഥിതിയുമായി ബന്ധമുള്ള മറ്റു ചില ദിനങ്ങള്‍

ലോക ചതുപ്പുനിലദിനം - ഫെബ്രുവരി 2
ലോക വനദിനം - മാര്‍ച്ച് 21
ലോക ജലദിനം - മാര്‍ച്ച് 22
ഭൗമദിനം - ഏപ്രില്‍ 22
ജൈവവൈവിധ്യദിനം (Biodiversity)  മെയ് 22
ഓസോണ്‍ ദിനം - സെപ്റ്റംബര്‍ 16
ലോക മൃഗക്ഷേമദിനം - ഒക്ടോബര്‍ 1
പ്രകൃതിദുരന്ത നിവാരണദിനം - ഒക്ടോബര്‍ 13
ലോക മണ്ണുദിനം - ഡിസംബര്‍ 5

 പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ 


No comments:

Post a Comment