NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Tuesday, August 27, 2019

Hindi (Class 9) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (More Questions and Answers)




 
 
 

 
 
 
 
 
 
 
 
 

Hindi (Class 9) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

 
हाइकू कविता (ഹൈകു കവിത)
हाइकू मूल रूप में जापनी कविता है। इसमें जापानी विचार धारा का असर है। हाइकू केलिए
निश्चित संरचना है। ये तीन पंकितयों की कविता है। पहली पंकित में पाँच अक्षर, दूसरी पंकित में सात अक्षर, और तीसरी पंकित में पाँच अक्षर इस प्रकार कुल मिलकर सत्रह अक्षर है। हाइकू प्रकृति के प्रति प्रेम भाव जगानेवाली कविता है। (ഹൈകു അടിസ്ഥാനപരമായി ജാപ്പനീസ് കവിതയാണ്. ഇതില്‍ ജാപ്പനീസ് ചിന്താധാരയുടെ സ്വാധീനമുണ്ട്. പ്രത്യേക രചനാരീതിയുള്ള ഇത് മൂന്നുവരികളിലായി എഴുതുന്നു. ഇതിന്റെ ആദ്യ വരിയില്‍ അഞ്ച് അക്ഷരങ്ങളും രണ്ടാമത്തെ വരിയില്‍ ഏഴ് അക്ഷരങ്ങളും മൂന്നാമത്തെ വരിയില്‍ അഞ്ച് അക്ഷരങ്ങളുമാണുള്ളത്. ആകെ  പതിനേഴ് അക്ഷരങ്ങള്‍ ഉണ്ടാകും. പ്രകൃതിയോട് സ്‌നേഹഭാവം ഉളവാക്കുന്ന കവിതകളാണ് ഹൈകു കവിതകള്‍.)
 
कुछ हाइकू कविताएँ : 
1. अबुझा प्यास
   भरा-पूरा सागर
   फिर भी प्यासा।
2. ऋतु तो वही
   मौसम की जबान
   नेता - सी पलटी।
3. जी कर देखें
   जीवन का ज़हर
   पी कर देखें।
4. ज़िन्दगी अश्क
   पलकों पे ठहरी
   ख्वाहिशों की लौ।
5. पलाशी मन
   नदी की लहरों में
   बहा दीप-सा।
6. ठिठुरे तारे
   ओढ़कर कोहरा
   सो गये सारे।
 



Tuesday, August 20, 2019

ജൂണ്‍ 5 പരിസ്ഥിതിദിനം

പരിസ്ഥിതി പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.
അന്തരീക്ഷത്തിലേക്കെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ അളവ് വര്‍ധിച്ചുവരുന്നു. സൂര്യനില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുകയും തല്‍ഫലമായി ഭൂമിയിലെ താപനിലയില്‍ ക്രമാതീതമായ വര്‍ധനവു~ാവുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ആഗോളതാപനം എന്നറിയപ്പെടുന്നത്. ഇത് പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നു. വനങ്ങള്‍ സംരക്ഷിക്കുക, കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക, മലിനീകരണം തടയുക, ഓസോണ്‍ പാളിക്ക് നാശമു~ാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പാദനം പരമാവധി കുറയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. പ്ലാസ്റ്റിക് മലിനീകരണം തടയുക, ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക എന്നിവയാണ് 2018-ലെ പരിസ്ഥിതിദിന സന്ദേശം.

പരിസ്ഥിതിയുമായി ബന്ധമുള്ള മറ്റു ചില ദിനങ്ങള്‍

ലോക ചതുപ്പുനിലദിനം - ഫെബ്രുവരി 2
ലോക വനദിനം - മാര്‍ച്ച് 21
ലോക ജലദിനം - മാര്‍ച്ച് 22
ഭൗമദിനം - ഏപ്രില്‍ 22
ജൈവവൈവിധ്യദിനം (Biodiversity)  മെയ് 22
ഓസോണ്‍ ദിനം - സെപ്റ്റംബര്‍ 16
ലോക മൃഗക്ഷേമദിനം - ഒക്ടോബര്‍ 1
പ്രകൃതിദുരന്ത നിവാരണദിനം - ഒക്ടോബര്‍ 13
ലോക മണ്ണുദിനം - ഡിസംബര്‍ 5

 പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ 


പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 5,6,7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 5,6,7- Kerala State Syllabus)